12-04-2016
ഡല്‍ഹി മെട്രോ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് 12 ലക്ഷം രൂപ കവര്‍ന്നു. ഡല്‍ഹി രാജേന്ദര്‍നഗര്‍ സ്റ്റേഷനിലാണു സംഭവം. അക്രമികള്‍ പുലര്‍ച്ചെ അഞ്ചരയോടെ മെട്രോ സ്റ്റേഷനുള്ളില്‍ കടന്നു എന്നാണു കരുതുന്നത്. ടിക്കറ്റ് കൗണ്ടര്‍ ലക്ഷ്യമാക്കിയാണ് ആക്രമികള്‍ എത്തിയതെന്നു കരുതുന്നു.
പരിക്കേറ്റ മെട്രോ ജീവനക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ അപകടനില തരണം ചെയ്തതായി മെട്രോ അധികൃതര്‍ അറിയിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് മെട്രോ സ്റ്റേഷനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.