മെട്രോ നിര്‍മാണം ഭാഗീകമായി തടസപ്പെട്ടു.

12:00pm 12/7/2016
download (5)
കൊച്ചി: എച്ച്എംടി യാര്‍ഡ്, മുട്ടം യാര്‍ഡ് എന്നിവടങ്ങളിലെ ജോലികളാണ് തടസപ്പെട്ടിരിക്കുന്നത്. എല്‍ ആന്റ് റ്റീ കമ്പനിയിലെ ജീവനക്കാര്‍ ജോലിക്ക് എത്താത്തതാണ് കാരണം. ഇവര്‍ക്ക് കമ്പനി വേതനം നല്‍കുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. വേതനം ലഭിക്കാതെ ഇനി ജോലിക്കില്ലെന്നും തൊഴിലാളികള്‍ അറിയിച്ചു.

എന്നാല്‍ തൊഴിലാളികളുടെ വേതനം ഉടന്‍ നല്‍കുമെന്നും ജോലി തടസപ്പെടില്ലെന്നുമാണ് എല്‍ ആന്റ് റ്റിയുടെ നിലപാട്.