മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ജീൻസിനും ലെഗ്ഗിങ്​സിനും വിലക്കേൾപ്പെടുത്തി സർക്കുലർ

08:33 pm 21/10/2016

images (4)

തിരുവനന്തപുരം: തിരുന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ജീൻസിനും ലെഗ്ഗിങ്​സിനും വിലക്കേൾപ്പെടുത്തി സർക്കുലർ. ക്യാമ്പസിലെ എം.ബി.ബി.എസ്​ വിദ്യാര്‍ഥികള്‍ക്കാണ്​ വസ്​ത്രധാരണത്തിൽ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്​. വിദ്യാർഥികൾ ധരിക്കേണ്ടതും അല്ലാത്തതുമായ വേഷങ്ങള്‍ ആണ്‍, പെണ്‍ വേര്‍തിരിവോടെ വ്യക്തമാക്കുന്ന സർക്കുലർ വ്യാഴാഴ്ചയാണ് പുറത്തിറങ്ങിയത്.

ആണ്‍കുട്ടികള്‍ സാധാരണ ചെരുപ്പ്, ജീന്‍സ്, ടീഷര്‍ട്ട്, മറ്റ് കാഷ്വല്‍ വേഷങ്ങള്‍ എന്നിവ ധരിക്കരുതെന്ന് സര്‍ക്കുലറില്‍ പറയുന്നു. പെണ്‍കുട്ടികള്‍ ലെഗിങ്സ്, ഇറക്കം കുറഞ്ഞ ടോപ്പ്​, ജീന്‍സ് എന്നിവ ധരിക്കരുത്​. പെൺകുട്ടികൾ വളകൾ, പാദസരങ്ങൾ പോലെ കിലുക്കമുള്ള ആഭരണങ്ങള്‍ ധരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

എല്ലാവരും വൃത്തിയുള്ള വേഷത്തിലാണ് എത്തേണ്ടത് എന്നാണ് നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം പാലിക്കാനായി വേണ്ട വസ്​ത്രധാരണ ​ചട്ടങ്ങൾ എന്നുപറഞ്ഞാണ്​ ‘ഡുസ്​ ആൻറ്​ ഡോസ്​’ പ്രത്യേകം തിരിച്ചിരിക്കുന്നത്​.
ആണ്‍കുട്ടികള്‍ ഫോര്‍മല്‍ വേഷങ്ങള്‍ക്കൊപ്പം ഷൂസും ധരിക്കണം. ​െഎഡൻഡിറ്റി കാർഡോടു കൂടിയ ഒാവർകോട്ട്​ ധരിക്കണം. പെണ്‍കുട്ടികള്‍ ഫോര്‍മല്‍ വേഷങ്ങളായ ചുരിദാറും സാരിയും മാത്രമേ ധരിക്കാവൂ. മുടി ഒതുക്കി കെട്ടി​വെക്കണമെന്നും െഎഡൻഡിറ്റി കാർഡോടു കൂടിയ ഒാവർകോട്ട്​ ധരിക്കണമെന്നും പറയുന്നു.

​വൈസ് പ്രിന്‍സിപ്പല്‍ ഒപ്പിട്ട സര്‍ക്കുലര്‍ എല്ലാ വിഭാഗത്തി​െൻറയും മേധാവികൾ, യൂനിറ്റ്​ മേധാവികൾ എന്നിവർക്ക്​ അയച്ചിട്ടുണ്ട്​. വിദ്യാര്‍ത്ഥികള്‍ ഡ്രസ് കോഡ് പാലിക്കുന്നുണ്ടെന്ന് വകുപ്പ് അധ്യക്ഷന്മാരും യൂണിറ്റ് മേധാവികളും ഉറപ്പുവരുത്തണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശം.

കൂടാതെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്​റ്റൽ നോട്ടീസ്​ ബോർഡിലും കോമൺ റൂമുകളുടെ നോട്ടീസ്​ ബോർഡിലും കോളജ്​ നോട്ടീസ്​ ബോർഡിലും സർക്കുലർ പതിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​.

വസ്ത്രധാരണ നിബന്ധനകൾക്കെതിരെ എം.ബി.ബി.എസ്​ വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്​. ഡ്രസ്​ കോഡിൽ കോളജ്​ നിബന്ധനകൾ പാലിക്കപ്പെടുന്ന കാലം കഴിഞ്ഞെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജിബിന്‍ ജെയിംസ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ സാമാന്യവത്കരണം പ്രായോഗികമല്ലെന്നും സര്‍ക്കുലര്‍ സംബന്ധിച്ച്​ വ്യത്യസ്ത അഭിപ്രായമാണ് ക്യാമ്പസിലുള്ളതെന്നും ജിബിൻ പറഞ്ഞു.