മെഡിക്കല്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷയുടെ സമയപരിധി നീട്ടി

01.54 AM 07-09-2016
medicine_760x400
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. പുതുക്കിയ തീയ്യതി അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ ഒന്‍പത് വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.
പല മെഡിക്കല്‍ കോളേജുകളുടെയും വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടേയും ഉള്‍പ്പെടെയുള്ള പരാതികള്‍ പരിഗണിച്ചാണ് ജയിംസ് കമ്മിറ്റി അപേക്ഷ തീയ്യതി നീട്ടിയത്.
മാനേജ്‌മെന്റുകള്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയെന്ന് ജെയിംസ് കമ്മിറ്റി വിലയിരുത്തി. അപേക്ഷകരില്‍ യോഗ്യതയുള്ളവരുടെ ലിസ്റ്റ് സെപ്റ്റംബര്‍ പതിമൂന്നിന് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 20 ന് ആദ്യഘട്ട കൗണ്‍സിലിംഗ് നടത്തണം.