മെഡിക്കല്‍ പ്രവേശ പരീക്ഷ : ശിരോവസ്ത്രം ഉപയോഗിക്കാന്‍ ഹൈകോടതിയുടെ അനുമതി

05:35pm 26/04/2016
download
കൊച്ചി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശ പരീക്ഷക്ക് ശിരോവസ്ത്രം ധരിക്കാന്‍ ഹൈകോടതിയുടെ അനുമതി. ശിരോവസ്ത്രം ധരിച്ചെത്തിയവര്‍ പരീക്ഷ തുടങ്ങുന്നതി?െന്റ അരമണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

ശിരോവസ്ത്രം ധരിച്ചു വരുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് നേരത്തെ സി.ബി.എസ്.ഇ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പരീക്ഷയി?െല ക്രമക്കേട്? തടയുക എന്ന ഉദ്ദേശത്തോടെയാണ് സി.ബി.എസ്.ഇ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയത്

മുസ്‌ലിംകള്‍ക്ക് മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ മറക്കാനും അത്? പാലിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന്? കോടതി പറഞ്ഞു. അനുച്ഛേദം 25(1) പ്രകാരം മതപരമായ ആചാരങ്ങള്‍ക്ക് ഭരണഘടന അനുമതി നല്‍കുന്നുണ്ട് പബ്ലിക് ഓര്‍ഡര്‍, ധാര്‍മികത എന്നിവയെ ബാധിക്കുന്നെങ്കില്‍ മാത്രമേ ഇവ വിലക്കേണ്ടതുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. ശിരോവസ്ത്രവും നീളമുള്ള വസ്ത്രങ്ങളും പരീക്ഷയുടെ സുഗമമായ നടത്തിപ്പിനെ തടസപ്പെടുത്തുന്നില്ല. അതേസമയം ക്രമക്കേടിനെക്കുറിച്ച് സംശയമുണ്ടെങ്കില്‍ വനിതാ ഇന്‍വിജിലേറ്റര്‍മാര്‍ക്ക്? അതുമായി ബന്ധപ്പെട്ട്? ശരീര പരിശോധന വരെ നടത്താമെന്നും കോടതി പറഞ്ഞു. കോടതിയില്‍ ഹാജരായവര്‍ക്കു മാത്രമല്ല മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉത്തരവ്? ബാധകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.