മെഡി./എന്‍ജി. പ്രവേശ പരീക്ഷകള്‍ ഇന്നുമുതല്‍

08:52am 25/04/2016
download (3)
തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശപരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും. സംസ്ഥാനത്തെയും മുംബൈ, ഡല്‍ഹി, ദുബൈ എന്നിവിടങ്ങളിലെയും 351 കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ 12.30വരെയാണ് പരീക്ഷ. പരീക്ഷാര്‍ഥികള്‍ രാവിലെ 9.30ന് ഹാളില്‍ എത്തണം. സംസ്ഥാനത്ത് 347 കേന്ദ്രങ്ങളിലാണ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍പ്രിന്റൗട്ടുമായി വിദ്യാര്‍ഥികള്‍ നിശ്ചിതസമയത്തിനുമുമ്പുതന്നെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തണമെന്ന് പ്രവേശപരീക്ഷാകമീഷണര്‍ ബി.എസ്. മാവോജി അറിയിച്ചു. പരീക്ഷാകേന്ദ്രങ്ങളില്‍ മൊബൈല്‍ഫോണുകള്‍ നിരോധിച്ചിട്ടുണ്ട്. 165861 പേരാണ് പരീക്ഷ എഴുതുന്നത്.