മെല്‍ബണില്‍ ഒരു കൗതുകകരമായ ഓണം, മുണ്ടുടുത്ത് വിദേശികള്‍

09:03 am 26/9/2016

– ജോസ് .എം. ജോര്‍ജ്
Newsimg1_51385330
മെല്‍ബണ്‍: ­മെല്‍ബണിലെ ഒരു കമ്പനിയില്‍ നടത്തിയ ഓണാഘോഷം മലയാളികള്‍ക്ക് കൗതുകകരമായി. അറുപതു ശതമാനം മലയാളികള്‍ ജോലി ചെയ്യുന്നതുമായ ക്യാച്ച് ഓഫ് ദി ഡേ യിലാണീ വ്യത്യസ്തതയാര്‍ന്ന ഓണാഘോഷം .ഇന്ത്യയി നിന്നും മലയാളികളെ കൂടാതെ ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളും ശ്രീലങ്ക, ജര്‍മ്മനി, ഓസ്‌ട്രേലിയ, മലേഷ്യാ തുടങ്ങിയ പൗരന്‍മാരും ഒത്തൊരുമിച്ചാണ് ഓണത്തെ വരവേറ്റത്.വിദേശീയരായ ഉടമസ്ഥര്‍ ഉള്‍പ്പടെ എല്ലാവരും കേരള വസ്ത്രം ഉടുത്ത് വരുകയും മലയാളികള്‍ ഉള്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ചോറും കറിയും ഉപ്പേരിയും കാളനും അവിയലും സാമ്പാറും പായസവും ഒക്കെ ഒന്നൊന്നായി വിളമ്പുകയും ചെയ്തു. കൂടാതെ ട്രൂഗനീന വെയര്‍ഹൗസില്‍ നടന്ന ഓണസദ്യയുടെ മുഴുവന്‍ ചിലവും കമ്പനി തന്നെ വഹിച്ചു.

ഓണ ദിവസം ആഘോഷങ്ങള്‍ക്ക് ചിലവഴിച്ച സമയത്തിനു കമ്പനി ശമ്പളം നല്‍കി. ചടങ്ങുകള്‍ക്ക് ഡയറക്ടര്‍മാരായ ഗാബിയും ഹസി ലിയോബോ വിച്ചും സൂപ്പര്‍വൈസര്‍മാരായ സോജി ആന്റണിയും ബിനോയി പോളും നേതൃത്വം നല്‍കി. കലാപരിപാടികളായ തിരുവാതിര, ഡാന്‍സ്, പാട്ട്, ഗാനമേള, കസേരകളി എന്നിവയുണ്ടായിരുന്നു.മെല്‍ബണിലെ മലയാളികളുടെ സ്വന്തം മാവേലി തമ്പി ചെമ്മനം മഹാബലിയായിരുന്നു. കേരളത്തിന്റെ കെട്ടുറപ്പും യോജിപ്പും കണ്ട കമ്പനിയുടമകള്‍ ഇസ്‌റായേലില്‍ നിന്നും കുടിയേറി ഓസ്‌ട്രേലിയന്‍ പൗരന്‍മാരായ ഇവര്‍ താമസിയാതെ കേരളം സന്ദര്‍ശിക്കുവാന്‍ ഒരുങ്ങുകയാണ്.