09:00am 09/9/2016
ജോസ് .എം. ജോര്‍ജ് .
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളീ ഫെഡറേഷന്റെ ഈ വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ 10 ന് ശനിയാഴ്ച വളരെ വിപുലമായി നടത്തപ്പെടും. രാവിലെ 10 ന് സ്പ്രിംഗ് വെയില്‍ ടൗണ്‍ ഹാളില്‍ ആണ് പതിവുപോലെ ചടങ്ങുകള്‍ നടക്കുക. രാവിലെ കുട്ടികള്‍ക്കായി കളറിംഗ് പെയിന്‍റ്റിംഗ് മത്സരങ്ങള്‍ നടക്കും.11 മണിക്ക് ങ.ങ. എ ന്റെ ഓള്‍ ഓസ്‌ട്രേലിയാ വടംവലി മത്സരം നടത്തപ്പെടും.ഇതിനായി ഓസ്‌ട്രേലിയായിലെ വിവിധ സ്‌റ്റേറ്റുകളില്‍ നിന്നും ഉള്ള ടീമുകള്‍ മത്സരത്തിനായിഎത്തും പതിനൊന്നിന് പുതിയ മല്‍സരമായ ആം റെസ്ലിംഗ് സ്പ്രിംഗ് വെയില്‍ ഹാളില്‍ അരങ്ങേറും.ഇതിനായി വിവിധ ഗ്രൂപ്പുകളായി ടീമുകളെ തിരിച്ചിട്ടുണ്ട്.75,80,85,90, കിലോഗ്രാം വിഭാഗത്തില്‍ ആണ് ടീമുകളെ തിരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് കേരള വിഭവങ്ങള്‍ ഒരുക്കിയ ഓണസദ്യ യാരംഭിക്കും. ഓണസദ്യയോടൊപ്പം ലൈവ് ഗാനമേള വേദിയെ സമ്പുഷ്ട്ടമാക്കും.2.30 ന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത മല്ലു സിംഗ് ഫെയിം ഉണ്ണിമുകന്ദന്‍ ഉല്‍ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികളുടെ ഒരു ഘോഷയാത്ര തന്നെ വേദിയില്‍ നടത്തപ്പെടും. വിവിധ ഗ്രൂപ്പുകളുടെ ക്ലാസ്സിക്കല്‍ ഡാന്‍സ്, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം, മറ്റ് കലാപരിപാടികള്‍ എന്നിവ നടത്തപ്പെടും.ഇതിന്റെ വിവിധ തലത്തിലുള്ള കമ്മറ്റികള്‍ പരിപാടിയുടെ വിജയത്തിനായി നാളുകളായി പ്രവര്‍ത്തിക്കുന്നു. നടന്‍ മോഹന്‍ലാലിന്റെ പുതിയ സിനിമയായ ജനതാ ഗാര്യേജി ലെ പ്രമുഖ നടനായ ഉണ്ണിമുകന്ദന്‍ മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ വിശിഷ്ഠാഥിതിയായെത്തുന്നു എന്നത് ഈ വര്‍ഷത്തെ ങ.ങ. എ ന്റെ ഓണത്തിന്റെ പ്രത്യേകതയാണ്.