മെസ്സിക്കെതിരെ മറഡോണയുടെ വിമര്‍ശനം

11:21am 6/3/2016
TOPSHOT - Barcelona's Argentinian forward Lionel Messi takes a free kick during the Spanish league football match FC Barcelona vs Athletic Club Bilbao at the Camp Nou stadium in Barcelona on January 17, 2016.   AFP PHOTO/ JOSEP LAGO / AFP / JOSEP LAGOJOSEP LAGO/AFP/Getty Images

ബ്രൂണേസ് ആയേസ്: ബാഴ്‌സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസ്സിക്ക് ഇതിഹാസതാരം ഡീഗോ മറഡോണയുടെ രൂക്ഷ വിമര്‍ശനം. സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ സെല്‍റ്റാ വിഗോയ്‌ക്കെതിരെ കിട്ടിയ പെനാല്‍റ്റി മെസ്സി ലൂയിസ് സുവാരസിന് പാസ് നല്‍കിയതാണ് മറഡോണയെ പ്രകോപിപ്പിച്ചത്.
എത്ര ചെറിയ ടീമാണെങ്കിലും മെസ്സി ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ആ സമയം മൈതാനത്ത് താന്‍ ഉണ്ടായിരുന്നെങ്കില്‍ മെസ്സിയെ ഇടിക്കുമായിരുന്നെന്നും മറഡോണ പറഞ്ഞു. മറഡോണയുടെ പരിശീലനത്തിന്‍ കീഴിലാണ് മെസ്സി 2010ലോകകപ്പില്‍ കളിച്ചത്.
മെസ്സി പെനാല്‍റ്റി സുവാരസിന് തട്ടി നല്‍കിയത് അന്ന് തന്നെ വന്‍ വിവാദങ്ങള്‍ക്ക് ഇട വച്ചിരുന്നു. പലരും മെസ്സിയുടെ ഈ നടപടിയെ വിമര്‍ശിച്ച രംഗത്തെത്തിയിരുന്നു.