മെഹബൂബയുടെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

09:04am 3/4/2016

Mehbooba_reuters_380

ജമ്മു: മെഹബൂബ മുഫ്തി തിങ്കളാഴ്ച ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും ജിതേന്ദ്ര സിങ്ങും ചടങ്ങില്‍ പങ്കെടുക്കും. ഉപമുഖ്യമന്ത്രിയായി ഡോ. നിര്‍മല്‍ സിങ്ങും മറ്റു മന്ത്രിമാരും തിങ്കളാഴ്ച രാവിലെ 11ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യും.
മന്ത്രിമാരെയും വകുപ്പുവിഭജനത്തെയും കുറിച്ച് ബി.ജെ.പി നിയമസഭാകക്ഷി നേതാവ് ഡോ. നിര്‍മല്‍ സിങ്ങുമായും പി.ഡി.പി നേതാക്കളുമായും ചര്‍ച്ചചെയ്യാന്‍ ഞായറാഴ്ച മെഹബൂബ ജമ്മുവിലത്തെും. സര്‍ക്കാര്‍ രൂപവത്കരണത്തിന്റെ ഭാഗമായി പി.ഡി.പി നേതൃരംഗത്ത് അഴിച്ചുപണി നടത്തുന്നതിനായി നേതാക്കളുടെയും യോഗം ചേരും.
സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവിന്റെ അധ്യക്ഷതയില്‍ ബി.ജെ.പി യോഗവും തിങ്കളാഴ്ച നടക്കും.
നിര്‍മല്‍ സിങ്ങിന്റെ വസതിയില്‍ നടന്ന കോര്‍ ഗ്രൂപ് യോഗത്തില്‍ മന്ത്രിമാരുടെയും വകുപ്പിന്റെയും കാര്യത്തില്‍ അന്തിമരൂപം നല്‍കി.