മേഘ്‌ന പട്ടേല്‍ എന്‍സിപിയില്‍ ചേര്‍ന്നു

10.27 PM 02-08-2016
Meghna_020816
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ വിജയത്തിനായി അര്‍ധനഗ്നയായി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട മോഡലും നടിയുമായ മേഘ്‌ന പട്ടേല്‍ എന്‍സിപിയില്‍ ചേര്‍ന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് മോദിയെ അനുകൂലിച്ച് മേഘ്‌ന വസ്ത്രം ഉപേക്ഷിച്ചത്. മോദിയുടെ ചിത്രം ഉപയോഗിച്ച് നഗ്നത മറച്ചാണ് അവര്‍ പോസ്റ്ററിനു പോസ് ചെയ്തത്. മറ്റൊരു ചിത്രത്തില്‍ ബിജെപിയുടെ ചിഹ്നമായ താമര ഉപയോഗിച്ച് നഗ്നതമറച്ചാണ് താരം പ്രത്യക്ഷപെട്ടത്. മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലാണ് മേഘ്‌ന എന്‍സിപിയില്‍ ചേര്‍ന്നതായി അറിയിച്ചത്. വരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മേഘ്‌ന എന്‍സിപിക്കായി മത്സരിക്കുമെന്നാണ് അറിയുന്നത്.