തിരുവനന്തപുരം: മഹാരാഷ്ട്രയിലെ സെന്‍ട്രല്‍ അമ്യൂണിഷന്‍ ഡിപ്പോയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മേജര്‍ കെ. മനോജ് കുമാറിന്‍റെ മൃതദേഹം സംസ്കരിച്ചു. 11.30ഒാടെ തൈക്കാട് ശാന്തി കവാടത്തില്‍ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കേരള സർക്കാറിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഭൗതികശരീരത്തിൽ ആദരാഞ്ജലി അർപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ടോടെ മുബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഭൗതികശരീരം എത്തിച്ചത്. ഇന്ന് രാവിലെ എട്ട് മുതൽ വേട്ടമുക്കിലെ വസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പുല്‍ഗാവിലെ സൈനിക ആയുധപ്പുരയില്‍ തീപിടിത്തമുണ്ടായത്. 13 അഗ്നിശമനസേനാംഗങ്ങള്‍ അടക്കം 19 പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.