മേനകാ സുരേഷിന്‍െറ മകള്‍ രേവതി വിവാഹിതയായി

09:11 AM 09/09/2016
unnamed

ഗുരുവായൂര്‍: നിര്‍മാതാവ് ജി. സുരേഷ്കുമാറിന്‍െറയും നടി മേനക യുടെയും മകള്‍ രേവതി വിവാഹിതയായി. ചെന്നൈ സ്വദേശി പി. മോഹന്‍െറയും ജലജയുടെയും മകന്‍ നിഥിന്‍ മോഹനാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലായിരുന്നു ചടങ്ങ്. ‘കൃഷ്ണ ഇന്നി’ല്‍ നടന്ന വിവാഹസല്‍ക്കാരത്തില്‍ മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാല്‍, സുരേഷ് ഗോപി, ഭാര്യ രാധിക, ദിലീപ്, അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് എം.പി, എം.എല്‍.എമാരായ മുകേഷ്, കെ.വി. അബ്ദുല്‍ ഖാദര്‍, എ.പി. അനില്‍ കുമാര്‍, ശങ്കര്‍, മണിയന്‍പിള്ള രാജു, ജനാര്‍ദനന്‍, കുഞ്ചന്‍, കവിയൂര്‍ പൊന്നമ്മ, അംബിക, ചിപ്പി, ജലജ, രോഹിണി, വിധുബാല, ലാല്‍, സാദിഖ്, സന്തോഷ്, വിനു മോഹന്‍, സുരേഷ് കൃഷ്ണ, സംവിധായകരായ പ്രിയദര്‍ശന്‍, ജോഷി, കമല്‍, സിദ്ദീഖ്, പി. ചന്ദ്രകുമാര്‍, ഫിലിം ചേംബര്‍ പ്രസിഡന്‍റ് പി.വി. ഗംഗാധരന്‍, സംഗീത നാടക അക്കാദമി അധ്യക്ഷ കെ.പി.എ.സി ലളിത, സി.കെ. പത്മനാഭന്‍, ഗുരുവായൂര്‍ നഗരസഭാ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി എന്നിവര്‍ പങ്കെടുത്തു.