മേനക ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരേ വി.മുരളീധരന്‍

10.16 PM 27/10/2016
V.Muraleedharan_090216
തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ നിയമം ചുമത്തണമെന്ന കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരേ ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ വി.മുരളീധരന്‍ രംഗത്ത്. പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് മുരളീധരന്‍ കേന്ദ്ര മന്ത്രിക്ക് കത്തയച്ചു.
കഴിഞ്ഞ ദിവസമാണ് മേനക ഗാന്ധി നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്ന പ്രസ്താവനയിറക്കിയത്. ഇതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെയാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നും മന്ത്രിക്ക് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത്.