മേയ് ഒന്ന് ലോക ചിരിദിനം; ചിരിച്ചു ജീവിക്കു ആരോഗ്യത്തോടെ ജീവിക്കു

08:55am 01/5/2016

കെ.പി വൈക്കം

download (1)
മേയ് ഒന്ന് ലോക ചിരിദിനം. ഭൂമിയില്‍ ദൈവം സൃഷ്ടിച്ച് ജന്തുജാലങ്ങളില്‍ മനുഷ്യനുമാത്രം ലഭിച്ച സുന്തരമായ കഴിവാണ് ചിരിക്കാന്‍ സാധിക്കുകയെന്നത്. എ്‌രമാനസിക സംഘര്‍ഷം നിറഞ്ഞ അവസ്തയിലും നാം കാണുന്ന ഒരു ചെറു പുഞ്ചിരി നമ്മുടെ മനസിനെ കുളിര്‍മ അണിയിക്കും. പല പിണക്കങ്ങളും അലിഞ്ഞ് ഇല്ലാതാകുന്നതിന് എറ്റവും നല്ല മരുന്നണ് ഹൃദ്യമായ പുഞ്ചിരി. ചിലരുടെ ന്ഷ്‌കളങ്കമായ പൊട്ടിച്ചിരികളും നമ്മുടെ മനസിനെ ആഴത്തില്‍ സ്വാധീനിക്കാറുണ്ട്. കവികളുടെയും സാഹിത്യകാരന്‍മാരുടെയും വരികളില്‍ അത്യുന്നത സ്ഥാനമാണ് ചിരിക്കുള്ളത്. നിങ്ങള്‍ക്ക് അറിയാമോ നാം ചെറുതായി ഒന്ന് പുഞ്ചിരിക്കുമ്പോള്‍ 17 മസിലുകളാണ് ഉദ്വീപിക്കപ്പെടുന്നത്. മൂക്കിനും കവിള്‍ തടത്തിനും സംഭവിക്കുന്ന സ്പന്ദനം, കണ്ണുകള്‍ക്കുണ്ടാകുന്ന സങ്കോചവികാസങ്ങള്‍, മുഖത്തുണ്ടാകുന്ന രക്തത്തുടിപ്പ് തുടങ്ങിയവ ചിരിയുടെ അനുഭവങ്ങളാണ്. 100 പ്രാവശ്യം ചിരിച്ചാല്‍ 10 മിനിറ്റ് കഠിനാദ്ധ്വാനം ചെയ്യുന്ന ആയാസം ശരീരത്തിന് ലഭിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൂടാതെ ഹൃദയസ്തംഭനം വന്നവര്‍ പ്രതിദിനം അരമണിക്കൂറോളും ചിരിക്കുകയാണെങ്കില്‍ രണ്ടാമത് ഹൃദയസ്തംഭനം വരാമുള്ള സാധ്യത കുറയുമെന്നും വൈദ്യശാസ്ത്രം പറയുന്നു. ഹൃദയത്തിനുമാത്രമല്ല ശ്വാസകോശത്തിനും, ആമാശയത്തിനും ചിരിതൊണ്ട് ഗുണങ്ങള്‍ ഏറെയാണ്. ലജ്ജ, മാനസിക സംഘര്‍ഷം, വിരസത, മുഷിച്ചില്‍ മുതലായവ നിര്‍മ്മാര്‍ജ്ജനം ചെയ്ത് മനസ്സിനെ ശുദ്ധീകരിക്കുന്നു. മാറാരോഗങ്ങളില്‍ നിന്നുവരെ മുക്തി നേടാന്‍ ഹാസ്യ ചലച്ചിത്രങ്ങള്‍ കാണുന്നതുവഴിയും പൊട്ടിച്ചിരിക്കുന്നതിലൂടെയും സാധിക്കും. സ്വയം മറന്നു ചിരിക്കുമ്പോള്‍ മനോസംഘര്‍ഷ നില പൂജ്യത്തിലായിരിക്കും. രക്തചംക്രമണം വര്‍ദ്ധിക്കും. മനഷ്യ ശരീരത്തിലെ ഊര്‍ജ്ജ പ്രധാന കേന്ദ്രങ്ങളെല്ലാം ഉത്തേജിക്കും. അനുഭൂതിദായകമായ നിമിഷത്തിലേക്ക് നമ്മള്‍ കടന്നുവരും. അതുവഴി മന:ശാന്തി ലഭിക്കും. മാനസിക സഘര്‍ഷങ്ങള്‍ അകറ്റാന്‍ ലാഫര്‍ തെറാപ്പി അഥവാ ചിരി ചികിത്സ ഇന്ന് ധാരാളമായി മന:ശാസ്ത്രജ്ഞരും മനോരോഗ ചികിത്സകരും നിര്‍ദ്ദേശിക്കുന്നു. ആധി, നൈരാശ്യം, ഹൈപ്പര്‍ ടെന്‍ഷന്‍, ബ്രോങ്കൈറ്റീസ്, ആസ്മ, തലവേദന, ഹൃദ്‌രോഗം, പെപ്ടിക് അള്‍സര്‍, ആത്മഹത്യാ പ്രവണത, കൂര്‍ക്കംവലി, ഉറക്കമില്ലായ്മ തുടങ്ങിയ ഒട്ടേറെ രോഗങ്ങള്‍ക്ക് ചിരി ചികിത്സ ഉപയോഗിച്ചുവരുന്നു. ജര്‍മ്മന്‍ മന:ശാസ്ത്രജ്ഞനായ ഡോ.മൈക്കിള്‍ റ്റേര്‍സെ നടത്തിയ പഠനമനുസരിച്ച് 1950 കളില്‍ ഒരുദിവസം ഒരാള്‍ 18 മിനിറ്റ് ചിരിച്ചിരുന്നു. 1990-ല്‍ ഈ അനുപാതം 6 മിനിറ്റില്‍ ചുരുങ്ങി. എന്നാല്‍ ഇന്ന് ചിരിയുടെ ദൈര്‍ഘ്യം കേവലം 5 മിനിറ്റാണ്. ചിരി ഒരു ഇന്‍സ്റ്റന്റ് മെഡിറ്റേഷനാണ്. 100 ദീനരോദനങ്ങളേക്കാള്‍ ഫലപ്രദമാണ് ഒരു ചിരി. ചിരി ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ചിരിക്കു ചിരിക്കു ചിരിച്ചുകൊണ്ടേയിരിക്കു. ആരോഗ്യത്തോടെ ജീവിക്കു.