മേരിലാന്‍ഡിലെ നിത്യസഹായമാതാപള്ളി ടീം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വിജയികളായി

08:37 am 11/10/2016
Newsimg1_40911461
വാഷിംഗ്­ടണ്‍ ഡിസി : എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ക്രിസ്ത്യന്‍സ് വാഷിംഗ്­ടണ്‍ ഡിസി യുടെ 2016 ലെ വാര്‍ഷിക പിക്‌നിക് നോട് അനുബന്ധിച്ചു നടത്തിയ വോളീബോള്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മേരിലാന്‍ഡിലെ നിത്യസഹായ മാതാ പള്ളി ടീം വിജയികളായി.

എക്യൂമിനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ പള്ളികളില്‍ നിന്നുള്ള ഏഴോളം ടീമുകള്‍ മാറ്റുരച്ച വാശിയേറിയ മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വിജയികളായ ടീം അംഗങ്ങളെ മിഷന്‍ ഡയറക്ടര്‍ ഫാദര്‍ മാത്യു പുഞ്ചയിലും ഇടവകാംഗങ്ങളും അനുമോദി­ച്ചു .