09:45am 24/6/2016
സൗത്ത് ഫ്‌ളോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡ യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മേരി തോമസിനെ എന്‍ഡോഴ്‌സ് ചെയ്യുന്നതായി പ്രഖ്യാപിക്കുകയും ആയതിലേക്ക് ജൂണ്‍ 26-നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ബോയിന്റോണ്‍ ബീച്ചിലെ 9273 കോവ് പോയിന്റ് സര്‍ക്കിളില്‍ മീറ്റിംഗ് നടത്തുവാനും തീരുമാനിച്ചു.
കേരളീയരുടെ രാഷ്ട്രീയ കാഴ്ചപ്പാട് അസ്തമയ ശോഭയിലേക്ക് മടങ്ങില്ല എന്നു ഈ സംരംഭം വിളിച്ചറിയിക്കുകയാണ്. കൈരളിയുടെ മേല്‍പ്പറഞ്ഞ ചിന്താഗതിയുടെ ദൃഷ്ടാന്തമാണ് ഈ എന്‍ഡോഴ്‌സ്‌മെന്റ് മീറ്റിംഗ്.
രാഷ്ട്രീയ-മത-ജാതി പരിഗണകള്‍ക്കപ്പുറം ഏതൊരു വ്യക്തിയോടും പ്രതിബദ്ധതയോടും, നീതിപൂര്‍വ്വവുമായി പ്രവര്‍ത്തിക്കുന്ന, മേരി തോമസ് മലയാളികളുടെ സ്പന്ദനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമായി മാറിയിരിക്കുന്നു.
സ്‌നേഹതത്പരരായ എല്ലാ കേരളീയരുടേയും ഹൃദയസിംഹാസനത്തില്‍ ശാശ്വത പദവി നേടിയ മേരി തോമസിന്റെ ഈ എന്‍ഡോഴ്‌സ്‌മെന്റ് മീറ്റിംഗിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം കളത്തില്‍ (501 827 5896).