മേരി തോമസിന്റെ നിര്യാണത്തില്‍ ഡബ്‌ള്യുഎംസി അമേരിക്കാ റീജിയന്‍ അനുശോചിച്ചു

07:31 pm 16/12/2016
– ജിനേഷ് തമ്പി
Newsimg1_28581878
ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കാ റീജിയന്‍ വിളിച്ചു കൂട്ടിയ ദേശീയതലത്തിലുളള കോണ്‍ഫറന്‍സ് കോള്‍ മീറ്റിങ്ങില്‍ ഗ്ലോബല്‍ അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് സിറിയക് തോമസിന്റെ മാതാവ് മേരി തോമസിന്റെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി. റീജിയന്‍ പ്രസിഡന്റ് പി.സി. മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിങ്ങില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോക്ടര്‍ എ.വി.അനൂപ് പങ്കെടുത്തു തന്റെ അനുശോചനം അറിയിച്ചു.

റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ.പനക്കല്‍, റീജിയന്‍ വൈസ് ചെയര്‍മാന്‍ വര്‍ഗീസ് കയ്യാലക്കകം, വിപിമാരായ ചാക്കോ കോയിക്കലേത്, എല്‍ദോ പീറ്റര്‍, ടോം വിരിപ്പന്‍, റീജിയന്‍ സെക്രട്ടറി സാബു തലപ്പാല, ജോയിന്റ് സെക്രട്ടറി പിന്റോ ചാക്കോ, സാബു ജോസഫ് സിപിഎ, ഷോളി കുമ്പിളുവേലില്‍, ഡോക്ടര്‍ എലിസബത്ത് മാമന്‍, ഡോക്ടര്‍ രുഗ്മിണി പദ്മകുമാര്‍, ജിനേഷ് തമ്പി, ന്യൂജഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് തങ്കം അരവിന്ദന്‍, ഡാലസ് ഡിഎഫ്ഡബ്ല്യു പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് എബ്രഹാം, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.സി. ചാക്കോ, ട്രഷറര്‍ ജേക്കബ് ഏബ്രഹാം തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. ടോം അനുശോചന പ്രമേയം അവതരിപ്പിച്ചു.