09:15am 21/5/2016
മുംബൈ: മോഡി മാജിക് തെരഞ്ഞെടുപ്പില്‍ ഏശിയില്ലെന്ന് ശിവസേന. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വരാന്‍ ഇടയാക്കിയ മോഡി മാജിക്ക് പ്രാദേശിക പാര്‍ട്ടികള്‍ക്കുമുന്നില്‍ ഏശിയില്ലെന്ന് ശിവസേന. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മോഡിക്കെതിരെ വിമര്‍ശനവുമായി ശിവസേന എത്തിയത്.
ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും പ്രാദേശിക പാര്‍ട്ടികളെ തൂത്തെറിഞ്ഞ് മികച്ച വിജയം നേടാന്‍ ബിജെപിക്കു സാധിച്ചില്ല എന്നത് മോഡി മാജിക് അവര്‍ക്കുമുന്നില്‍ ഏശിയില്ല എന്നതിന് തെളിവാണെന്ന് ശിവസേന പറയുന്നു. പ്രാദേശിക പാര്‍ട്ടികളെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നതിന്റെ തെളിവാണിതെന്നും സാമ്നയില്‍ പറയുന്നു.