മോഡി വി.എസിനെ അഭിനന്ദനമറിയിച്ച്‌

09:07am 20/5/2016
1926477
ന്യൂഡല്‍ഹി: കേരളത്തില്‍ മികച്ച വിജയം നേടിയതിന്‌ വി.എസ്‌ അച്യുതാനന്ദനും പാര്‍ട്ടിക്കും അഭിനന്ദനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. വി.എസ്‌ അച്യുതാനന്ദനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചതായും മോഡി ട്വിറ്ററിലൂടെ അറിയിച്ചു.
കേരളത്തില്‍ ബി.ജെ.പിയുടെ സ്‌ഥിരോത്സാഹത്തിനു ഫലം കിട്ടിയിരിക്കുന്നുവെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ്‌ ചെയ്‌തിരുന്നു. കൂടുതല്‍ ഉറച്ച ജനശബ്‌ദമാകാന്‍ ബി.ജെ.പിക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളോളം പ്രയത്‌നിച്ച്‌ പടിപടിയായി കേരളത്തില്‍ ബി.ജെ.പിയെ കെട്ടിപ്പടുത്തവരെ അനുമോദിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. അവരുടെ പ്രയത്‌നം മൂലമാണ്‌ ഇപ്പോള്‍ ഈ വിജയമുണ്ടായതെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ പ്രകടനത്തെ പ്രശംസിച്ച്‌ പ്രധാനമന്ത്രി പറഞ്ഞു.
വിവിധ സംസ്‌ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടിയ മമത ബാനര്‍ജി, ജയലളിത, സര്‍ബാനന്ദ്‌ സോനോവാള്‍ എന്നിവരെയും ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചതായി മോഡി അറിയിച്ചു