മോദിയെ പരസ്യമായി വിമർശിക്കരു​​ത്​ –സംഘപരിവാറിനോട്​ മോഹൻ ഭാഗവത്​

01:27 pm 25/8/2016
download (5)

ന്യൂഡൽഹി: പ്രധാനമ​​​ന്ത്രി നരേന്ദ്രമോദിയെ പരസ്യമായി വിമർശിക്കരു​െതന്ന്​ ആർ.എസ്​.എസ്​ സർ സംഘ്​ചാലക്​​ മോഹൻ ഭാഗവത്​. സംഘ്​പരിവാർ സംഘടനകളിലെ ഭാരവാഹികളുടെ യോഗത്തിലാണ്​ ഭാഗവത്​ ഇത്തരത്തിൽ നിർദേശം നൽകിയത്​​. ഉത്തരാഖണ്ഡിലെയും ഉത്തർ പ്രദേശിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരും ഭാരവാഹികളുമടക്കം 236 പേരാണ്​ യോഗത്തിൽ പ​െങ്കടുത്തത്​.

കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ മുതിർന്ന ആർ.എസ്​.എസ്​ നേതാക്കൾ, വി.എച്ച്​.പി, ബജ്​റംങ്​ദൾ എന്നിവയുൾപ്പെടെ 33 സംഘ്​പരിവാർ സംഘടനകളാണ്​ യോഗത്തിൽ പ​െങ്കടുത്തത്​. ഇരുസംസ്​ഥാനങ്ങളിലും അടുത്ത്​ നടക്കാനിരിക്കു​ന്ന നിയമസഭ തെരഞ്ഞെടുപ്പിനെക്കുറിച്ചും​ യോഗം ചർച്ച ചെയ്​തു.