മോദി താഷ്കെന്‍റിലേക്ക് പുറപ്പെട്ടു

03:59pm 23/06/2016
images (1)
ന്യുഡല്‍ഹി: ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉസ്ബെക്കിസ്ഥാന്‍ തലസ്ഥാനാമായ താഷ്കെന്‍റിലേക്ക് തിരിച്ചു. എസ്.സി.ഒ അംഗരാജ്യങ്ങളുമായി ഇന്ത്യക്ക് സാമ്പത്തിക സഹകരണം ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി സംബന്ധിക്കുന്നത്.

എസ്.സി.ഒ രാജ്യങ്ങളുടെ തലവന്‍മാരുമായി ചര്‍ച്ച നടത്തും. ഇന്ത്യയും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണവും രാജ്യാന്തര ബന്ധവും മെച്ചപ്പെടുന്നതിന് ഉച്ചകോടി സഹായകമാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ജൂണ്‍ 23, 24 ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിക്കിടെ എന്‍.എസ്.ജി അംഗത്വവുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്‍റ് ഷി ജിപിങ്ങുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും മോദി പറഞ്ഞു.