മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ അല്‍ ഷബാബ് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ചാവേര്‍ ഹോട്ടലിലേക്ക് ഓടിച്ചുകയറ്റി പൊട്ടിത്തെറിക്കുകയായിരുന്നു. നാസോ ഹബ്ലോഡ് എന്ന ഹോട്ടലിലാണ് ആക്രമണം നടന്നത്. സ്ഫോടനത്തിനു മുമ്പ് തോക്കുധാരികളായ ഭീകരര്‍ ഹോട്ടലിലേക്ക് അതിക്രമിച്ചുകയറുകയും ആളുകളെ ബന്ദികളാക്കുകയും ചെയ്തിരുന്നു.