മോഡിയുടെ വിദ്യാഭ്യാസം വിവരങ്ങള്‍ കൈമാറാന്‍ :മുഖ്യ വിവരാവകാശ കമ്മീഷന്‍

10:57pm 29/4/2016
images (2)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഡല്‍ഹി സര്‍വകലാശാലയോടും ഗുജറാത്ത് യൂണിവേഴ്‌സിറ്റിയോടും മുഖ്യ വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. മോഡിയുടെ വിദ്യാഭ്യാസം സംബന്ധിച്ച വിവരങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറാനാണ് നിര്‍ദ്ദേശം.
മോഡിയുടെ വിദ്യാഭ്യാസം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വിടാത്തതിന് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ കെജ്‌രിവാള്‍ വിമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിവരം കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയത്.