02:49pm 2/6/2016
പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയതിന് പിന്നാലെ സോഷ്യല്‍ മീഡിയാ ട്രോളുകള്‍ കെണ്ട് നിറഞ്ഞിരിക്കുകയാണ്. മോഡി വിദേശത്ത് പോയാല്‍ ഉടന്‍ ഇന്ത്യയില്‍ പെട്രോള്‍ വില കൂട്ടുമെന്നാണ് സോഷ്യല്‍ മീഡിയായുടെ കണ്ടുപിടുത്തം.
യു.പി.എ ഭരിക്കുന്ന കാലത്ത് സ്‌കൂട്ടര്‍ തള്ളി വരെ വിലവര്‍ദ്ധനവിനെതിരെ പ്രതികരിച്ചവരെ ഇപ്പോള്‍ കാണാനില്ലെന്നും സോഷ്യല്‍ മീഡിയാ പറയുന്നു. വിലവര്‍ദ്ധനവിനെതിരെ കുത്തിയിരിപ്പ് സമരം നടത്തിയ സ്മൃതി ഇറാനി ഇപ്പോള്‍ അതെല്ലാം മറന്ന് വിസ്മൃതി ഇറാനി ആയെന്ന് ട്രോളുകള്‍ പറയുന്നു.