മോണിക്കാ സുക്കാസിന് പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ അവാര്‍ഡ്

11:55AM 8/8/2016

Newsimg1_90465338
ഷിക്കാഗോ: റേഡിയോ ന്യൂസ് റീഡറും, കാര്‍ബണ്‍ഡേയ്‌ലിലെ കമ്യൂണിറ്റി ലീഡറുമായ മോണിക്കാ സുക്കാസിനു പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ അവാര്‍ഡ് ഷിക്കാഗോ ഡൗണ്‍ ടൗണില്‍ നടന്ന പീസ് ഫുള്‍ റാലിയില്‍ വച്ചു നല്‍കപ്പെട്ടു.

പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍മാരായ മറിയാമ്മ പിള്ള, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, പ്രവീണിന്റെ മാതാവ് ലൗലി വര്‍ഗീസ്, പിതാവ് മാത്യു വര്‍ഗീസ്, അങ്കിള്‍മാരായ ഫാ. ലിജു പോള്‍, ഷാജന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നല്‍കുകയുണ്ടായി. പ്രവീണ്‍ കേസിന്റെ ആദ്യംമുതല്‍ തന്നെ പ്രവര്‍ത്തിച്ച അവര്‍ കേസിന്റെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ സഹായിക്കുന്നതില്‍ നേതൃത്വം വഹിച്ചു. കുറ്റക്കാരായ പ്രതികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്ററെ കൂടുതല്‍ സഹായിച്ചത് മോണിക്കാ സുക്കാസ് ആണ്.

റേഡിയോയില്‍ക്കൂടിയും, സോഷ്യല്‍ മീഡിയയില്‍ക്കൂടിയും, ടിവിയില്‍ കൂടിയും കേസ് അന്വേഷണത്തിന്റെ പുരോഗതിയും, പോലീസും സ്റ്റേറ്റ് അറ്റോര്‍ണിയും ചേര്‍ന്ന് കേസിന്റെ ഗതി തിരിച്ചുവിടുന്നതിനെക്കുറിച്ചും ജനങ്ങള്‍ക്ക് അവര്‍ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

പ്രവീണിന്റെ മാതാവ് ലൗലി വര്‍ഗീസ് അവാര്‍ഡ് ദാന ചടങ്ങില്‍ തന്റേയും കുടുംബത്തിന്റേയും നന്ദി മോണിക്കയെ അറിയിക്കുകയും തുടര്‍ന്നുള്ള അന്വേഷണത്തിന് എല്ലാവിധ സഹായവും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.