മോദിയുടെ ഒരു ഫോട്ടോ ആഘോഷമാക്കി സോഷ്യല്‍ മീഡിയ

02.18 AM 07-09-2016
Modi-Obama_760x400
ബീജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെല്‍ഫി പ്രേമം പ്രസിദ്ധമാണ്. പോകുന്ന രാജ്യങ്ങളിലെ നേതാക്കള്‍ക്കൊപ്പമുള്ള സെല്‍ഫികളും. എന്നാല്‍ അടുത്തിടെ മോദിയുടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയ ആഘോഷമാക്കി. ബീജിംഗില്‍ നടന്ന ജി 20 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും തമ്മിലുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡയ ഏറ്റെടുത്തത്.
ഉച്ചകോടിയ്ക്കിടെ നടന്ന ഫോട്ടോ സെഷനുശേഷം ഒബാമയ്ക്ക് പിന്നിലായി വിരല്‍ ചൂണ്ടി പോവുന്ന മോദിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. ട്വിറ്ററില്‍ ഈ ചിത്രത്തിന്റെ വിവിധ അടിക്കുറിപ്പുകളുമായി ട്രോളന്‍മാര്‍ ആഘോഷിക്കുകയും ചെയ്തു.