മോദിയുടെ കൈകളില്‍ ഇന്ത്യാ രാജ്യം സുരക്ഷ :മോഹന്‍ ഭഗവത്

01:10am2 5/7/2016
download (2)

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ പ്രശംസിച്ച് ആര്‍എസ്എസ് സംര്‍സംഘചാലക് മോഹന്‍ഗവത്. കാണ്‍പൂരില്‍ നടന്ന ചടങ്ങിലാണ് മോഹന്‍ ഭഗവത് മോദിയേയും കേന്ദ്ര സര്‍ക്കാരിനെയും വാനോളം പുകഴ്ത്തിയത്. സ്വയം സേവകര്‍ കേന്ദ്ര സര്‍ക്കാരില്‍ അംഗങ്ങളായുള്ളതിനാല്‍ രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നു പറഞ്ഞ മോഹന്‍ ഭഗവത് ഒരു ഭരണാധികാരിയെന്ന നിലയില്‍ മോദിയുടെ നീക്കങ്ങള്‍ ഏറെ മികച്ചതാണന്നും കൂട്ടിച്ചേര്‍ത്തു.

ഭരണത്തില്‍ താന്‍ തൃപ്തനാണെന്നു പറഞ്ഞ അദ്ദേഹം രാജ്യത്തിന്റെ വികസനങ്ങള്‍ മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ക്ക് ആര്‍എസ്എസിന്റെ പൂര്‍ണ പിന്തുണയും അറിയിച്ചു.