മോദി അമേരിക്കന്‍ കോണ്‍ഗ്രസില്‍

08:15am 29/04/2016
download
വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സെഷനില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ജൂണില്‍ അമേരിക്ക സന്ദര്‍ശിക്കുന്നവേളയില്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ സ്പീക്കര്‍ പോള്‍ റ്യാന്‍ ആണ് മോദിയെ ക്ഷണിച്ചത്.
ജൂണില്‍ മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍, മോദിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഇതുവരെയും തീരുമാനിച്ചിട്ടില്ല. മോദിയുടെ സന്ദര്‍ശനത്തിന്റെ അജണ്ട തീരുമാനിക്കാന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ ഇപ്പോള്‍ അമേരിക്കയിലുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് മോദിയെ കോണ്‍ഗ്രസില്‍ സംസാരിക്കാന്‍ ക്ഷണിച്ചതെന്നും മിക്കവാറും ജൂണ്‍ എട്ടിനായിരിക്കും മോദി സംസാരിക്കുകയെന്നും റ്യാന്‍ അറിയിച്ചു.