മോളിവുഡ് -ജോളിവുഡ് സ്റ്റേജേ പ്രോഗ്രാം ടാമ്പായില്‍ ഒക്‌ടോബര്‍ 23-ന് ഞായറാഴ്ച

08:50 am 22/10/2016
Newsimg1_1750891

ടാമ്പാ: സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, മംമ്താ മോഹന്‍ദാസ്, സുരാജ് വെഞ്ഞാറമൂട്, ആര്യ, ശ്രുതി ലക്ഷ്മി തുടങ്ങിയ താരങ്ങളോടൊപ്പം ഇരുപതിലധികം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന മോളിവുഡ്- ജോളിവുഡ് സ്റ്റേജ് പ്രോഗ്രാം ഒക്‌ടോബര്‍ 23-നു ഞായറാഴ്ച വൈകുന്നേരം 5.30-നു ടാമ്പായില്‍ അരങ്ങേറും.

ഓഡിറ്റോറിയത്തിന്റെ വിലാസം: ക്‌നാനായ കമ്യൂണിറ്റി സെന്റര്‍, 2620 വാഷിംഗ്ടണ്‍ റോഡ്, വാല്‍റിക്കോ, എഫ്.എല്‍ 33594.

എല്ലാ വിഭാഗത്തിലേക്കുമുള്ള ടിക്കറ്റുകള്‍ കൗണ്ടറില്‍ ലഭ്യമാണ്. ഈവര്‍ഷം അമേരിക്കയിലെത്തുന്ന അവസാനത്തെ സിനിമാ സ്റ്റേജ് ഷോയാണിത്.

സ്‌പോണ്‍സര്‍ഷിപ്പിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ടോമി (813 416 9183), ഷീല (813 765 5458), തോമസ് (727 808 4137), ഉണ്ണി (813 334 0123).