കാലടി: നടന്‍ മോഹന്‍ലാല്‍ സഞ്ചരിച്ച കാറില്‍ ടിപ്പറിടിച്ചു. താരം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ മലയാറ്റൂര്‍ ഇറ്റിത്തോട്ടിലാണ് സംഭവം. മോഹന്‍ലാലിന്റെ കാറില്‍ അമിത വേഗതയില്‍ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരുക്കില്ല. പുതിയ ചിത്രമായ പുലിമുരുകന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം.
അപകടത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയതും ജനങ്ങള്‍ സംഭവസ്ഥലത്ത് ഓടിക്കൂടി. ടിപ്പര്‍ െ്രെഡവറെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.