മോഹന്‍ലാലിന്‍റെ വില്ലനായി കാലകേയൻ.

04:58 am 20/9/2016
images (11)
കൊച്ചി: ബാഹുബലിയിലെ കാലകേയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാകര്‍ മലയാളത്തിലേക്ക്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് പ്രഭാകര്‍ മലയാളത്തിലേക്ക് എത്തുന്നത്.
ചിത്രത്തിന്‍റെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഈ വര്‍ഷം അവസാനം ചിത്രം റിലീസ് ചെയ്യാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ബി. ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണിത്. കഥ കേട്ട് ഇഷ്ടപ്പെട്ട പ്രഭാകര്‍ കരാര്‍ ഒപ്പിട്ടുവെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
2010ല്‍ രാജമൗലിയുടെ മര്യാദരാമണ്ണ എന്ന സിനിമയിലൂടെയാണ് പ്രഭാകര്‍ അഭിനയരംഗത്ത് എത്തുന്നത്. നാല്‍പ്പതോളം തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.