യഥാര്‍ഥ ഇന്ത്യക്കാര്‍ മലയാളികളാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.

10:08 am 12/08/2016
download (6)
ന്യൂഡല്‍ഹി: യഥാര്‍ഥ ഇന്ത്യക്കാര്‍ മലയാളികളെന്ന് കട്ജു. ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മലയാളികളെ പുകഴ്ത്തിയുള്ള അഭിപ്രായ പ്രകടനം.എന്തും സ്വീകരിക്കാനുള്ള മനസ്സാണ് മലയാളികളുടെ മുഖ്യ സവിശേഷതയെന്ന് അദ്ദേഹം പറയുന്നു. ഒരു ഇന്ത്യക്കാരന് വേണ്ട എല്ലാ ഗുണങ്ങളുമുള്ളത് മലയാളികള്‍ക്കാണ്. വിവിധ മതങ്ങളും ജാതികളും ഭാഷകളും ഗോത്രങ്ങളും ഇന്ത്യയിലുണ്ട്. ഇന്ത്യയില്‍ ജീവിക്കുന്ന 95 ശതമാനം പേരുടെയും പൂര്‍വികര്‍ വിദേശീയരാണ്. അതിനാല്‍, പരസ്പര സൗഹാര്‍ദത്തിലും ഒരുമയിലും ജീവിക്കണമെങ്കില്‍ മറ്റ് വിഭാഗങ്ങളെയും ബഹുമാനിക്കാന്‍ കഴിയണം. ഇത് ഏറ്റവും നന്നായി ചെയ്യുന്നത് മലയാളികളാണ്. അതിനാല്‍, അവരാണ് യഥാര്‍ഥ ഇന്ത്യക്കാര്‍. മലയാളികളെ കണ്ടുപഠിക്കാനും അവരില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളാനും കഴിയണമെന്നും കട്ജു പറയുന്നു.