യമനില്‍ സൗദി അറേബ്യ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 140.

08:58 am 9/10/2016
images
സാന്‍ആ: യമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസക്ഷി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയർന്നു. ഇതുവരെ 140 പേർ മരിച്ചതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ 53ത്സ2ത്സത്സത പേര്‍ വിവിധ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി നാസര്‍ അല്‍അര്‍ഗലിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു സംസ്കാര ചടങ്ങ് നടക്കുന്ന ഹാളിലുണ്ടായിരുന്നവരാണ് ആക്രമണത്തിനിരയായത്. പ്രാദേശിക കൗണ്‍സില്‍ മേധാവിയായ മേജര്‍ ജനറല്‍ അബ്ദുല്‍ ഖാദര്‍ ഹിലാല്‍ അടക്കം ഹൂതി വിഭാഗത്തിലെ നിരവധി സൈനിക നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തിൽ ഐക്യരാഷ്ട്ര സഭ ഞെട്ടൽ രേഖപ്പെടുത്തി. അതേസമയം, ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് സഖ്യസേന വ്യക്തമാക്കി.