07:30am 16/5/2016
– പന്തളം ബിജു തോമസ്
2016 ജൂലൈ മാസം മയാമിയില്‍ വച്ച് നടക്കാനിരിക്കുന്ന ഫോമയുടെ അഞ്ചാമത് അന്തര്‍ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിലേക്ക് 22 വയസില്‍ താഴെയുള്ള യുവതീ യുവാക്കന്മാര്ക്ക് സുവര്‍ണ്ണാവസരം.
യുവജനങ്ങളുടെ സാഹിത്യവാസനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച 10 രചനകള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ കൊടുക്കുമെന്ന് പ്രസിഡന്റ് അനന്ദന് നിരവേല്‍ അറിയിച്ചു. കഥ, കവിത, ലേഖനം, നര്‍മ്മം എന്നീ നാല് വിഭാഗങ്ങൡപെട്ട കൃതികള്‍ സ്വീകരിക്കുന്നതാണ്. അമേരിക്കന്‍ പ്രവാസജീവിതവുമായി ബന്ധപ്പെടുന്ന കൃതികളായിരുന്നാല് നന്ന്. ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള കൃതികള്‍ ഇതിനകം പ്രസിദ്ധീകരിക്കാത്തവയായിരിക്കണം രചനകള്‍ സ്വീകരിക്കുന്ന അവയാന തീയതി മെയ് 25.
അമേരിക്കന്‍ മലയാളികളായ യുവജനങ്ങളെ ഫോമ പ്രോത്സാഹിപ്പിക്കുന്നതിന്റെ മറ്റൊരു മകുടോദാഹരണമാണ് അവര്‍ക്കായി ഒരു പ്രത്യേക വിഭാഗം തന്നെ സുവനീറില്‍ മാറ്റിവെച്ചിരിക്കുന്നതെന്ന് സുവനീറിന്റെ ചീഫ് എഡിറ്റര്‍ ജെ. മാത്യൂസ് അറിയിച്ചു. സുവനീറിന്റെ എഡിറ്റോറിയല്‍ കമ്മിറ്റിയില്‍ സാമുവേല്‍ തോമസ്, ഡോ. സാറ, റോഷിന് മാമ്മന്‍, സജി കരിമ്പന്നൂര്‍, വര്‍ഗീസ് ചുങ്കത്തില്‍, സാം ജോര്‍ജ്ജ്, ഡോ: എന്‍, പി ഷീല എന്നി അംഗങ്ങളും പ്രവര്‍ത്തിച്ചു വരുന്നു.
രചനകള്‍ അയക്കേണ്ട വിലാസം:
J. Mathews,
64 LEROY AVE, VALHALLA, NY 10595.
Email : jmathews335@gmail.com
Tel: 914 450 1442
പന്തളം ബിജു തോമസ്,
കണ്വന്ഷന് പബ്ലിസിറ്റി, www.fomaa2016.com