യുഎസിന് ഉത്തര കൊറിയയുടെ വക ഭീഷണി

06:50pm 29/4/2016
map-south-korea-360x270-cb1446697161
സോള്‍ :ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ യുഎസ് സൈനികര്‍ നടത്തുന്ന തെമ്മാടിത്തരം അവസാനിപ്പിച്ചില്ലെങ്കില്‍ നായയെ കൊല്ലുന്നതുപോലെ കൊല്ലുമെന്ന് ഭീഷണി. അതിര്‍ത്തിയില്‍ യുഎസ് സൈനികര്‍ നടത്തുന്ന തെമ്മാടിത്തരം അവസാനിപ്പിക്കണം. അല്ലെങ്കില്‍ നായയെ കൊല്ലുന്നതുപോലെ കൊല്ലും ഉത്തര കൊറിയന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വ്യത്യസ്ത തരത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിച്ചും അറപ്പുളവാക്കും വിധത്തിലുള്ള ഭാവങ്ങള്‍ മുഖത്തുവരുത്തിയും ഉത്തര കൊറിയന്‍ സൈനികരെ പ്രകോപിപ്പിക്കാനാണ് യുഎസ് സൈനികരുടെ ശ്രമം. ഉത്തര കൊറിയയ്ക്കുമേല്‍ തോക്കു ചൂണ്ടാന്‍ ദക്ഷിണ കൊറിയന്‍ സൈനികരെ പ്രോല്‍സാഹിപ്പിക്കുന്നത് യുഎസ് സൈനികരാണെന്നും ഉത്തര കൊറിയ ആരോപിക്കുന്നു.

തങ്ങളെ പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദക്ഷിണ കൊറിയയുടെയും യുഎസ് സൈനികരുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നുവെന്ന് ഇതിനുമുന്‍പും ഉത്തര കൊറിയ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, ഉത്തര കൊറിയയുടെ ഭീഷണിയെക്കുറിച്ച് യുഎസ് സൈനിക അധികൃതരോ ദക്ഷിണ കൊറിയന്‍ സൈന്യമോ ഇതുവരെ പ്രതികരിച്ചിട്ടില്ല