യുഎസില്‍ മുസ്ലിം പെണ്‍കുട്ടിയുടെ ഹിജാബ് വലിച്ചിഴച്ചു

09:46 am 17/11/2016

Newsimg1_49347129
ഷിക്കാഗോ: ഇസ്ലാം മതവിശ്വാസിയായ പെണ്‍കുട്ടിക്കു നേര്‍ക്ക് യുഎസില്‍ വംശീയാക്രമണം. സഹപാഠിയായ വിദ്യാര്‍ഥി, പെണ്‍കുട്ടിയുടെ ഹിജാബ് (ശിരോവസ്ത്രം) വലിച്ചു താഴെയിടുകയും മുടി വലിച്ചിഴയ്ക്കുകയും ചെയ്തു.

മിനിസോട്ടയിലെ നോര്‍ത്ത്‌ഡേല്‍ മിഡില്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍വച്ച് പിന്നില്‍നിന്നെത്തിയ സഹപാഠി പെണ്‍കുട്ടിയുടെ ഹിജാബ് വലച്ചിഴയ്ക്കുകയായിരുന്നെന്നു കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മറ്റു കുട്ടികള്‍ക്കുമുന്നില്‍വച്ചായിരുന്നു ആക്രമണം. ഇതേതുടര്‍ന്ന് കുട്ടി പരാതി നല്‍കിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

ഹിജാബ് ധരിച്ച സ്ത്രീകള്‍ക്കു നേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളിലും യുഎസില്‍ ആക്രമണം നടന്നിരുന്നു. ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ആക്രമണങ്ങള്‍ വര്‍ധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.