യുഎസ് ഓപ്പണ്‍ റാഫേല്‍ നദാല്‍ പുറത്ത്

09.50 AM 05-09-2016
2016_nadal
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ പുറത്തായി. 24-ാം സീഡ് ഫ്രാന്‍സിന്റെ ലൂക്കാസ് പൂയിയാണ് നാലാം റൗണ്ടില്‍ നദാലിനെ അട്ടിമറിച്ചത്. അഞ്ചു സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് ലൂക്കാസ് വിജയം കണ്ടത്. സ്‌കോര്‍: 1-6, 6-2, 4-6, 6-3, 6-7.