യുഎസ് കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന കോട്ടയം സ്വദേശിക്ക് സാന്‍ഡേഴ്‌സന്റെ പിന്തുണ

09:34 am 27/8/2016

ന്യൂയോര്‍ക്ക്: ന്യൂജേഴ്‌സിയില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്കു മല്‍സരിക്കുന്ന മലയാളി പീറ്റര്‍ ജേക്കബിന് ഡമോക്രാറ്റ് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സിന്റെ പിന്തുണ. കോട്ടയം വാഴൂര്‍ പുളിക്കല്‍കവല സ്വദേശിയാണ്. പീറ്റര്‍.

പിതാവ് ജേക്കബ് പീറ്ററും മാതാവ് ഷീലയും ന്യൂജഴ്‌സിയില്‍ സെക്യൂരിറ്റി സിസ്റ്റംസ് കമ്പനി നടത്തുകയാണ്. ഹിലറി ക്ലിന്റനെതിരെ ഡമോക്രാറ്റ് സ്ഥാനാര്‍ഥിത്വത്തിനായി മല്‍സരിച്ച സാന്‍ഡേഴ്‌സിന്റെ പിന്തുണ പീറ്ററിന് ഏറെ ഗുണം ചെയ്യും