യുഡിഎഫ് മദ്യനയം പരാജയമായിരുന്നെന്നു സര്‍ക്കാര്‍

01:11pm 30/6/2016

download (5)
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കൊണ്്ടുവന്ന മദ്യനയം പരാജയമായിരുന്നെന്നു സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം പൂര്‍ണമായും പരാജയമായിരുന്നെന്നു എക്‌സൈസ് മന്ത്രി നിയമസഭയെ അറിയിച്ചു.

മദ്യ നിരോധനം നിലവില്‍ വന്നതിനുശേഷം സംസ്ഥാനത്ത് കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം വര്‍ധിച്ചു. യാഥാര്‍ഥ്യബോധം ഇല്ലാത്തതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം. ഈ മദ്യനയത്തില്‍ സമഗ്രമാറ്റം വേണം. മദ്യവര്‍ജനത്തിലൂന്നിയ മദ്യനയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സഭയെ രേഖാമൂലം അറിയിച്ചു.