യുവതിയെ തട്ടികൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട മൂന്ന് പേര്‍ പിടിയില്‍

08:40am 25/4/2016
download (1)
മരട്: പത്തനംതിട്ട സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ട് പോയിമോചനദ്രവ്യം ആവശ്യപ്പെട്ട മൂന്ന് പേര്‍ മരട് പൊലിസ് പിടികൂടി. വസ്തുവകകള്‍ എഴുതി നല്‍കാമെന്ന് പറഞ്ഞ് വാഹനം വിളിച്ചാണ് തട്ടികൊണ്ട് പോയതായി പറയുന്നത്. മറയൂര്‍ സ്വദേശി ഇസ്മയില്‍(60), അരൂര്‍ സ്വദേശി പോണി (33), ആലുവ സ്വദേശി സെയ്ദ് (32) എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ട് പോയ സ്ത്രീയുടെ ബന്ധുവിന്റെ പരാതിയെ തുടര്‍ന്ന് സി.ഐയുടെ നേതൃത്വത്തില്‍ മരട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഇതിനിടയില്‍ യുവതിയെ വിട്ട് കിട്ടണമെങ്കില്‍ 45 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തു. ഇവര്‍ ബന്ധപ്പെട്ട ഫോണ്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ ഇസ്മയിലിനെ മറയൂര്‍ നിന്ന് ശനിയാഴ്ച പിടികൂടുകയും ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് രണ്ട് പേരെ കൊച്ചിയില്‍ നിന്നും പിടികൂടുകയും യുവതിയെ തൃക്കാക്കരയില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു