യുവതിയോട് മോശമായി പെരുമാറി; എഎപി എംഎല്‍എ പോലീസ് അറസ്റ്റ് ചെയ്തു

01:39pm 08/7/2016
download

ന്യൂഡല്‍ഹി: യുവതിയെ ഉപദ്രവിച്ചെന്നാരോപിച്ച് മറ്റൊരു ആം ആദ്മി എംഎല്‍എയെക്കൂടി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഡിയോലി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ പ്രകാശ് ജാര്‍വാല്‍ ആണ് അറസ്റ്റിലായത്. എഎപി പാര്‍ട്ടിപ്രവര്‍ത്തകയായ യുവതി വാട്ടര്‍ടാങ്കുമായി ബന്ധപ്പെട്ട കാര്യത്തിനു എംഎല്‍എയെ സമീപിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നാണ് പരാതി. നേരത്തെ എഎപി എംഎല്‍എ ദിനേഷ് മൊഹേലിയും സമാനകേസില്‍ അറസ്റ്റിലായിരുന്നു.