08:30 PM 09/05/2016
സൂറിക്: ഫിഫ വിലക്കിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ സ്പോര്‍ട്സ് ആര്ബിട്രേഷന് കോടതി തള്ളിയതിനു പിന്നാലെ യുവേഫ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മിഷേല്‍ പ്ളാറ്റീനി രാജിവെച്ചു. ഫുട്ബാളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍നിന്ന് ഫിഫ ആറുവര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കോടതി നാലുവര്‍ഷമായി കുറച്ചു. 80,000 ഡോളര്‍ പിഴ 60,000 ഡോളറായി കുറക്കാനും കായിക തര്‍ക്കപരിഹാര കോടതി ഉത്തരവിട്ടു. ഫിഫ നടപടി നിയമവിരുദ്ധമാണെന്നും സസ്പെന്ഷന് പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ടാണ് പ്ളാറ്റീനി സ്വിറ്റ്സര്‍ലന്‍ഡിലെ സ്പോര്‍ട്സ് ആര്ബിട്രേഷന് കോടതിയെ സമീപിച്ചത്.