യു.എസ് ഓപ്പൺ സെമിയിൽ സെറീന പുറത്ത്.

10:45 AM 09/09/2016

serena-williams-us-open-loss-semis

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ വൻഅട്ടിമറി. ടോപ് സീഡ് സെറീന വില്യംസ് സെമിയിൽ തോറ്റ് പുറത്തായി. 10 ാം സീഡ് താരം ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയാണ് സെറീനയെ അട്ടിമറിച്ച് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സ്‌കോര്‍ 2-6,6-7(7-5).

ലോക 11 ആം നമ്പറായ പ്ലിസോകവ ഇതാദ്യമായാണ് ഒരു ഗ്രാന്‍സ്ലാം ഫൈനലിന് യോഗ്യത നേടുന്നത്. പുരുഷവിഭാഗം സിംഗിള്‍സില്‍ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് ആന്‍ഡി മറെ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു. തോൽവിയോടെ റാങ്കിംഗിലെ ഒന്നാം സ്ഥാനം സെറീനക്ക് നഷ്ടപ്പെട്ടു.