യു.എസ് നേതൃത്വത്തിലുള്ള വ്യോമാക്രമണത്തില്‍ ഐ.എസ് നേതാവ് കൊല്ലപ്പെട്ടു

01:00pm 10/05/2016
download (2)
ബാഗ്ദാദ്: യു.എസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ ഐ.എസ് നേതാവ് കൊല്ലപ്പെട്ടു. മെയ് ആറിന് ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മുതിര്‍ന്ന നേതാവായ അബു വാഹിബ് കൊല്ലപ്പെട്ടത്. മുമ്പ് അല്‍ഖാഇദ അംഗമായിരുന്ന ഇയാള്‍ ഐ.എസ് പുറത്ത് വിടുന്ന വധശിക്ഷാ വിഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നയാളാണെന്നും പെന്റഗണ്‍ വ്യക്താവ് പീറ്റര്‍ കുക്ക് അറിയിച്ചു. ഫെബ്രുവരിയില്‍ യു.എസ് സൈനിക നടപടിയില്‍ ഐ.എസിന്റെ യുദ്ധകാര്യ വിദഗ്ധനെന്നറിയപ്പെടുന്ന ദാവൂദ് അല്‍ബക്കര്‍ കൊല്ലപ്പെട്ടിരുന്നു. 2015 മുതല്‍ സംഖ്യകക്ഷികള്‍ നടത്തുന്ന സൈനിക നീക്കത്തില്‍ 40 ഓളം വരുന്ന ഐ.എസിന്റെ മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.