യു.പിയില്‍ അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തു

11:03 31/07/2016
download (4)
ബുലന്ദേശ്വര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ കാര്‍ യാത്രക്കാരായ അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഡല്‍ഹി-കാണ്‍പുര്‍ ദേശീയ പാത 91 ല്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 35 കാരിയായ യുവതിയും ഇവരുടെ 14 വയസുള്ള മകളുമാണ് പീഡനത്തിന് ഇരയായത്. നോയിഡയില്‍നിന്ന് ഷാജഹാന്‍പുരിലേക്ക് കുടുംബസമേതം പോകുമ്പോഴാണ് ബുലന്ദേശ്വറിലെ ദോസ്ത്പുര്‍ ഗ്രാമത്തിലത്തെിയപ്പോഴാണ് അഞ്ചംഗ സംഘം കാറിനെ ആക്രമിച്ചത്.

റോഡിനു നടുവിലുള്ള വസ്തുവിൽ തട്ടി ഇവരുടെ കാർ തകരാറിലാവുകയായിരുന്നു. തുടർന്ന് റോഡരികിൽ ഒളിച്ചിരുന്ന അക്രമിസംഘം കാര്‍ യാത്രക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ യാത്രക്കാരുടെ 11,000 രൂപയും സ്വര്‍ണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു. സംഘത്തിലെ പുരുഷന്മാരെ കയറുപയോഗിച്ച് കെട്ടിയിട്ട് അമ്മയെയും മകളെയും മറ്റൊരു സ്ഥലത്തേക്കുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അതിക്രമത്തിന് ശേഷം പ്രതികൾ ഒാടിരക്ഷപ്പെട്ടു.

തകരാറിലായ വാഹനം പ്രവർത്തിപ്പിക്കാനാകാതെ അന്ന് രാത്രിമുഴുവന്‍ കുടുംബത്തിന് വിജനമായ സ്ഥലത്ത് കഴിയേണ്ടിവന്നു. ശനിയാഴ്ച രാവിലെ അടുത്തുള്ള പോലീസ് സ്റ്റേഷനിലത്തെി കുടുംബം പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവം നടന്ന സ്ഥലത്തിന് 100 മീറ്റർ മാത്രം അകലെ പൊലീസ് ചെക്ക് പോസ്റ്റ് പ്രവർത്തിച്ചിരുന്നു.