യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം; നാല് പേര്‍ പിടിയില്‍

10:14AM 16/3/2016
1458100746_congress

ചേപ്പാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ സി.പി.എം പഞ്ചായത്ത് അംഗം പ്രകാശന്‍, സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരായ അനീഷ്, ശരത്, ഡി.വൈ.എഫ.ഐ പ്രവര്‍ത്തകന്‍ സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. ഏവൂര്‍ വടക്കുസുനില്‍ ഭവനം സുനില്‍കുമാര്‍(28) ആണ് കൊല്ലപ്പെട്ടത്.
ഇനിയും കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. മാരകായുധങ്ങളുമായി എത്തിയ സംഘം അമ്മയുടെയും ഭാര്യയുടെയും കണ്‍മുടന്നില്‍ വച്ച് വെട്ടിക്കൊല്ലുകയായിരുന്നു.