യൂബർ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന്​ ആദായ നികുതി വകുപ്പ്​ പിടിച്ചെടുത്തത്​ 7​ കോടി രൂപ.

12:47 PM 23/12/2016
money_6
ഹൈദരാബാദ്​: കളളപണം നിക്ഷേപത്തെ കുറിച്ചുള്ള പരിശോധനകൾക്കിടെ ഹൈദരാബാദിലെ യൂബർ ടാക്​സി ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന്​ ആദായ നികുതി വകുപ്പ്​ പിടിച്ചെടുത്തത്​ ഏഴ്​ കോടി രൂപ. നോട്ട്​ പിൻവലക്കലി​െൻറ പശ്​ചാത്തലത്തിൽ ഹൈദരബാദിലെ ബാങ്കുകളിൽ വൻതോതിൽ പണത്തി​െൻറ നിക്ഷേപം നടന്നതായി പരാതികളുണ്ടായിരുന്നു. ഇതി​െൻറ അടിസ്​ഥാനത്തിലാണ്​ ആദായ നികുതി വകുപ്പ്​ ഉദ്യോഗസ്​ഥർ പരിശോധന നടത്തിയത്​. ഇൗ പരിശോധനയിലാണ്​ ​സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഹൈദരാബാദി​ലെ യൂബർ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന്​ ഏഴ്കോടി രൂപ പിടിച്ചെടുത്തത്​.

നോട്ട്​ പിൻവലിക്കൽ തീരുമാനം പുറത്ത്​ വന്നതിന്​ ശേഷമാണ്​ ഇത്രയും തുക ഡ്രൈവറുടെ അക്കൗണ്ടിൽ നിക്ഷേപിച്ചത്​. നിക്ഷേപത്തി​െൻറ അടിസ്​ഥാനത്തിൽ യൂബർ ഡ്രൈവറെ ആദായ നികുതി വകുപ്പ്​ ഉദ്യോഗ്​സഥർ ചോദ്യം ചെയ്​തെങ്കിലും നിക്ഷേപത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ്​ സൂചന. ഇതിനെ കുറിച്ച്​ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആദായ നികുതി ഉദ്യോഗസ്​ഥർ പരിശോധിക്കുന്നതായും വാർത്തകളുണ്ട്​.

യൂബറി​െൻറ തന്നെ രണ്ട്​ ഡ്രൈവർമാരാണ്​ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതെന്നാണ്​ സൂചനയെന്ന്​ ആദായ നികുതി വകുപ്പ്​ ഉദ്യോഗസ്​ഥൻ അറിയിച്ചു. കൂടുതൽ അന്വേഷണം നടന്ന്​ വരികയാണെന്നു നിക്ഷേപിച്ച​ പണത്തിന്​ നികുതി നൽകാൻ തയാറായാൽ നിയമപ്രകാരം അവർക്ക്​ ലഭിക്കേണ്ട തുക നൽകുമെന്നും ആദായ നികുതി വകുപ്പ്​ അറിയിച്ചു.