യൂറോകപ്പ് ഫൈനലില്‍ ഫ്രാന്‍സ് – പോര്‍ചുഗല്‍ ഫൈനൽ

09:50am 08/07/2016
download (1)
ലിയോണ്‍: യൂറോകപ്പ് ഫൈനലില്‍ ഫ്രാന്‍സ് – പോര്‍ചുഗല്‍ കിരീടപ്പോരാട്ടം. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന രണ്ടാം സെമിഫൈനലില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിയെ 2-0ത്തിന് തകര്‍ത്ത് ആതിഥേയരായ ഫ്രാന്‍സ് കലാശപ്പോരാട്ടത്തിനിടം നേടി. ആദ്യ സെമിയില്‍ വെയ്ല്‍സിനെ തോല്‍പിച്ചാണ് (2-0) പോര്‍ചുഗല്‍ ഫൈനലിലത്തെിയത്. പന്തടക്കത്തിലും അവസരങ്ങളൊരുക്കുന്നതിലും ജര്‍മനി മേധാവിത്വം പുലര്‍ത്തിയ മത്സരത്തില്‍ അന്‍േറാണി ഗ്രീസ്മാന്‍െറ ബൂട്ടില്‍ നിന്നായിരുന്നു ഫ്രഞ്ചുപടയുടെ രണ്ട് ഗോളും പിറന്നത്. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ ബാസ്റ്റ്യന്‍ഷൈന്‍സ്റ്റീഗറുടെ ഹാന്‍ഡ്ബാളിന് റഫറി പെനാല്‍റ്റി വിധിച്ചപ്പോഴായിരുന്നു ഫ്രാന്‍സ് ആദ്യം വലകുലുക്കിയത്. ഗ്രീസ്മാന്‍െറ വെടിയുണ്ട കണക്കെയുള്ള ഷോട്ടിന്‍െറ ഗതിനിശ്ചയിക്കുന്നതില്‍ കരുത്തനായ ഗോളി മാനുവല്‍ നോയറിന് പിഴച്ചു. 72ാം മിനിറ്റില്‍ പോള്‍പൊഗ്ബയുടെ ഷോട്ട് നോയര്‍ തട്ടിത്തെറുപ്പിച്ചപ്പോള്‍ അവസരംകാത്തുനിന്ന ഗ്രീസ്മാന്‍ രണ്ടാം ഗോള്‍ കുറിച്ചു. ലോകചാമ്പ്യന്മാരുടെ അന്ത്യവും.