യൂറോപ്പിലെ മലയാള കവി ബേബിക്ക് കാക്കശ്ശേരി 71­-ന്റെ നിറവില്‍

08:56 pm 26/9/2016

Newsimg1_74728116
ബര്‍ലിന്‍: യൂറോപ്പിലെ മലയാള കവി ബേബി കാക്കശ്ശേരിക്ക് ഒക്ടോബര്‍ ഏഴിന് 71 വയസ് തികയുന്നു. കുഞ്ഞുണ്ണി മാഷിന്റെ ശൈലിയില്‍ കുട്ടിക്കവിതകള്‍ എഴുതിയാണ് കാക്കശ്ശേരി ഏറെ ശ്രദ്ധേയനായത്. ഗുരുവായൂര്‍ക്കാരനായ കാക്കശ്ശേരി ഒട്ടനവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

ഹംസഗാനം, വിലാപ കാവ്യം ദാഹിക്കുന്ന താമര എന്നീ കവിത സമാഹാരങ്ങള്‍ പുസ്ത വിപണിയിലെത്തിയിട്ടുണ്ട്. ദാഹിക്കുന്ന താമര എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിച്ചത് കുഞ്ഞുണ്ണിമാഷ് തന്നെ. ഒട്ടനവധി ആല്‍ബങ്ങള്‍ക്കും കാക്കശേരി രചന നിര്‍വഹിച്ചിട്ടുണ്ട്.

ഗര്‍ഷോം അവാര്‍ഡ് ലണ്ടന്‍ മലയാളി കൗണ്‍സിലിന്റെ സാഹിത്യ പുരസ്കാരം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങള്‍ കാക്കശ്ശേരി ഇതിനകം നേടിയിട്ടുണ്ട്. ജര്‍മനിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന രശ്മി മാസികയുടെ സ്വിസ് ഓസ്ട്രിയന്‍ എഡിറ്റര്‍ കൂടിയാണ് കാക്കശ്ശേരി.